ഡബ്ലിൻ: ഡബ്ലിനും ദ്രോഗെഡയ്ക്കും ഇടയിൽ അധിക കമ്മ്യൂട്ടർ സർവ്വീസ്. അടുത്ത ആഴ്ച മുതൽ പുതിയ സർവ്വീസ് ആരംഭിക്കും. ഐറിഷ് റെയിലാണ് ഇക്കാര്യം അറിയിച്ചത്. ഡബ്ലിനും ദ്രോഗെഡയ്ക്കും ഇടയിൽ മോണിംഗ് സർവ്വീസ് ആയിരിക്കും ഉണ്ടാകുക.
ഏപ്രിൽ 20 മുതൽ കമ്മ്യൂട്ടർ സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. രാവിലെ 6.05 ന് ദ്രോഗെഡയിൽ നിന്നാകും സർവ്വീസ് ആരംഭിക്കുക. രാവിലെ 7.09 ന് ഇത് ഡബ്ലിനിൽ എത്തും. ബാൽബ്രിഗൻ, സ്കെറീസ്, റഷ് ആൻഡ് ലസ്ക്, ഡൊണാബേറ്റ്, മലാഹൈഡ് സ്റ്റേഷനുകൾ വഴിയാണ് സർവ്വീസ്. പുതിയ ട്രെയിനിന് ആറ് ബോഗികൾ ഉണ്ടാകും. അതേസമയം വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും വലിയ ആശ്വാസമായിരിക്കും പുതിയ സർവ്വീസ്.
Discussion about this post

