ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ സ്കൂൾ കമ്പ്യൂട്ടറുകൾക്ക് നേരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. 16 വയസ്സുള്ള ആൺ കുട്ടിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 16 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ആഴ്ച ആയിരുന്നു വടക്കൻ അയർലൻഡിലെ സ്കൂൾ കമ്പ്യൂട്ടറുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. സികെ2 വിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൈബർ ആക്രമണത്തെ തുടർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യാൻ കഴിയാതെ വരികയായിരുന്നു. കമ്പ്യൂട്ടർ ദുരുപയോഗ നിയമത്തിലെ സെക്ഷൻ 1,2, 3 എ എന്നീ വകുപ്പുകൾ പ്രകാരം ആയിരുന്നു കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post

