ഡബ്ലിൻ: അയർലൻഡിൽ ഹെൽപ്പ് അവാർഡുകൾ ഈ മാസം 18 ന് സമ്മാനിക്കും. ഡബ്ലിനിലെ ചർച്ച് ഓഫ് സയന്റോളജി സെന്ററാണ് പുരസ്കാര വേദി. ഇന്റർനാഷണൽ വൊളന്റീർ റെക്കഗ്നിഷൻ ഡേയുടെ ഭാഗമായിട്ടാണ് ഹെൽപ്പ് അവാർഡുകൾ വിതരണം ചെയ്യുന്നത്.
ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് പുരസ്കാരദാന പരിപാടി ആരംഭിക്കുക. മൂന്നരയോടെ പുരസ്കാരങ്ങൾ നൽകി തുടങ്ങും. പരിപാടിയിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്തു. പരിപാടിയിലേക്കുള്ള സൗജന്യ ടിക്കറ്റ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. https://Help-Awards-2026.eventbrite.ie എന്ന ലിങ്കുവഴി ടിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം.
Discussion about this post

