ന്യൂയോർക്ക് : നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി . സുഗമവും, സമാധാനപരവുമായ അധികാര കൈമാറ്റം നടപ്പാക്കുമെന്ന് ബൈഡൻ ട്രംപിന് ഉറപ്പ് നൽകി. ജോ ബൈഡനൊപ്പം സ്ഥാനമൊഴിയുന്ന പ്രഥമ വനിത ജിൽ ബൈഡനും കൂടി ചേർന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. 2020 ൽ തെരഞ്ഞെടുപ്പിൽ ബൈഡനോട് തോറ്റ ശേഷം ആദ്യമായാണ് ട്രംപ് ബൈഡനെ കാണാൻ എത്തുന്നത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓവൽ ഓഫീസിൽ നിയുക്ത പ്രസിഡന്റിനായി വിരുന്ന് നൽകാറുണ്ട്.അതേസമയം വൈറ്റ്ഹൗസിൽ ഒരുക്കിയ വിരുന്നിൽ നിന്ന് നിയുക്ത പ്രഥമ വനിത മെലാനിയ ട്രംപ് വിട്ടുനിന്നു. മെലാനിയ ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് ബൈഡനും മെലാനിയയും ചേർന്ന് ട്രംപിന് കൈമാറിയതായി വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത് ജനുവരി 20നാണ് .
20 വർഷത്തിനിടെ ജനപ്രിയ വോട്ടുകൾ തേടി പ്രസിഡന്റാകുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്.2004 ൽ ബുഷിന് ശേഷം ആദ്യമായാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പോപ്പുലർ വോട്ട് നേടുന്നത് .ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന് 226 വോട്ടുകൾ മാത്രമാണ് നേടാനായത്.