ഡബ്ലിൻ: ഷാനൻ നദിയിൽ നിന്നും ഡബ്ലിനിലേക്ക് വെള്ളമെത്തിക്കാനുള്ള ഉയിസ് ഐറാന്റെ പദ്ധതിയ്ക്കെതിരെ പ്രതിഷേധം. നദിയിൽ പ്രതിഷേധ സൂചകമായി ബോട്ട് റാലി നടത്തി. കഴിഞ്ഞ ദിവസം നടന്ന റാലിയിൽ 50 ലധികം ബോട്ടുകളാണ് അണിനിരന്നത്.
ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ കുടുംബങ്ങൾക്കുള്ള വെള്ളമാണ് നദിയിൽ നിന്നും എത്തിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി കൂടിയാണ് ഇത്. ഇതിനായുള്ള ആസൂത്രണ അനുമതിയ്ക്കായി അടുത്തിടെ ഉയിസ് ഐറാൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
Discussion about this post

