വയനാട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി . മൂന്ന് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് . ഇവരിൽ ഒരാളെ വൈത്തിരി ആശുപത്രിയിലേയ്ക്ക് മാറ്റി.
ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യക്കിറ്റിലെ സോയാബീൻ പാചകം ചെയ്ത് കഴിച്ച ശേഷമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി . ഏഴ് വയസുള്ള കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് ആശുപത്രിയിൽ എത്തി കുട്ടിയെ കണ്ടു . ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു .
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വിതരണം ചെയ്തത് പുഴുവരിച്ച് കിറ്റാണെന്ന് പരാതി വന്നിരുന്നു. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിൽ വാടകയ്ക്ക് താമസിക്കുന്ന ചൂരൽമല സ്വദേശികൾക്കാണ് ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റ് നൽകിയത്.പ്രാണികൾ നിറഞ്ഞ അരിയും, റവയും, ആട്ടയുമാണ് കിറ്റിലുണ്ടായിരുന്നത് .