കോർക്ക്: കോർക്ക് തീരത്തെ കണ്ടയ്നർ കപ്പലിൽ നിന്നും ക്രൂ അംഗത്തെ എയർലിഫ്റ്റ് ചെയ്തു. മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്നായിരുന്നു നടപടി. ഈഗിൾ 2 എന്ന കണ്ടയ്നർ കപ്പലിലെ ജീവനക്കാരനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം ആറ് മണിയോടെയായിരുന്നു സംഭവം. കോർക്കിലെ കാസിൽടൗൺബെറിൽ നിന്ന് 110 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറിയായിരുന്നു കപ്പൽ ഉണ്ടായിരുന്നത്. വിവരം ലഭിച്ചയുടൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഇവിടേയ്ക്ക് എത്തുകയായിരുന്നു. പ്രതികൂല കാലാവസ്ഥയ്ക്കിടെ ആയിരുന്നു രക്ഷാപ്രവർത്തനം.
Discussion about this post

