ഡബ്ലിൻ: വീടുകൾക്ക് പുറത്ത് തുണികൾ ഉണക്കാനിടരുതെന്ന നിർദ്ദേശവുമായി മെറ്റ് ഐറാൻ. മരങ്ങളുടെ പോളൻ ( പൂമ്പൊടി) സീസൺ ആരംഭിച്ച പശ്ചാത്തലത്തിലാണ് മെറ്റ് ഐറാന്റെ മുന്നറിയിപ്പ്. പൂമ്പൊടി ചിലരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം.
വരും ദിവസങ്ങളിൽ വീടിന് പുറത്ത് തുണികൾ ഉണക്കാൻ ഇടുമ്പോൾ ശ്രദ്ധിക്കണം എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ നിരവധി മരങ്ങളിൽ നിന്നുള്ള പൂമ്പൊടികൾ വായുവിൽ കലർന്നിട്ടുണ്ട്. വരണ്ട കാലാവസ്ഥയിൽ ഇത് വർധിക്കും. വരും ആഴ്ചകളിൽ ഇതിന്റെ സാന്ദ്രത ഉയരുമെന്നും മെറ്റ് ഐറാൻ കൂട്ടിച്ചേർത്തു.
Discussion about this post

