ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുതിച്ചുയരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്നാണ് വിലയിൽ കുതിപ്പുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 100 പൗണ്ടിന്റെ വില വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് വടക്കൻ അയർലൻഡിലും പ്രതിഫലിച്ചത്. ഫെബ്രുവരി 26 ന് അയർലൻഡിൽ 500 ലിറ്റർ ഹോം ഹീറ്റിംഗ് ഓയിലിന് ശരാശരി വില 307.38 പൗണ്ട് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അമാർഗിൽ 396 പൗണ്ടിനാണ് 500 ലിറ്റർ ഹോം ഹീറ്റിംഗ് ഓയിൽ വിറ്റഴിച്ചത്.
Discussion about this post

