ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥ തെളിയുന്നു. തിങ്കളാഴ്ച മുതൽ രാജ്യത്ത് വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം നാളെ മുതൽ രാജ്യത്ത് വസന്തകാലം ആരംഭിക്കും.
തിങ്കളാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ വർധനവ് ഉണ്ടാകും. 12 ഡിഗ്രിവരെ താപനില ഉയരുമെന്നാണ് പ്രവചനം. ഇന്നും നാളെയും നേരിയ മഴയുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. രാത്രി കാലങ്ങളിൽ ശക്തമായ തണുപ്പും താപനില ഗണ്യമായി താഴുന്ന അവസ്ഥയും ഉണ്ടാകും.
Discussion about this post

