ഡബ്ലിൻ: പൊതുഗതാഗത സുരക്ഷയുള്ള സേനാംഗങ്ങൾക്ക് അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരം നൽകുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ. എയർപോർട്ട് പോലീസിന്റെ മാതൃകയിൽ ആയിരിക്കും ഇവരുടെ പ്രവർത്തനം. ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ സേനയെ രൂപീകരിക്കുന്നതിനായി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇവർക്ക് അറസ്റ്റ് ചെയ്യാനും പിന്തുടരാനും ഉള്ള അധികാരം നൽകും. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം പുരോഗമിക്കുകയാണ്. എൻടിഎയുടെ നിയന്ത്രണത്തിലായിരിക്കും പുതിയ സേനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

