ഡൗൺ: കൗണ്ടി ഡൗണിൽ വാഹനം ഇടിച്ച് കാൽനട യാത്രികയ്ക്ക് ദാരുണാന്ത്യം. 80 വയസ്സുകാരിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
സെയ്ന്റ്ഫീൽഡ് റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. നടന്നുപോകുകയായിരുന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിനുള്ളിൽ മരിച്ചു.
Discussion about this post

