ബെൽഫാസ്റ്റ്: പ്രമുഖ ബോക്സിംഗ് താരം പോൾ മക്കല്ലാഗ് ജൂനിയർ അന്തരിച്ചു. 25 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മക്കല്ലാഗിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
വടക്കൻ അയർലൻഡ് ബോക്സിംഗ് ക്ലബ്ബുകളാണ് ഇത് സംബന്ധിച്ച വാർത്തകൾ പങ്കുവച്ചത്. അദ്ദേഹത്തിന്റെ അസുഖവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2012 ൽ കിരീട നേട്ടത്തോടെയാണ് മക്കല്ലാഗ് ആരാധകരുടെ മനസിൽ ഇടം നേടിയത്. 2019 ൽ അദ്ദേഹം അൾസ്റ്റർ എലൈറ്റ് ഹെവിവെയ്റ്റ് കിരീടം നേടി സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു.
Discussion about this post

