കണ്ണൂർ : പയ്യന്നൂരിലെ എട്ടുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്തു. എട്ടുകുടുക്ക സ്വദേശിയായ അനീഷാണ് ആത്മഹത്യ ചെയ്തത് . കുന്നരു യുപി സ്കൂളിലെ പ്യൂണായിരുന്നു അനീഷ്. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് സൂചന. ബിഎൽഒ ആയി ജോലി ചെയ്തതിന്റെ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം പറയുന്നു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമാണ് അനീഷ് താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

