ഡബ്ലിൻ: അയർലൻഡിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്വർക്ക് ടീമുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 10,099 കുട്ടികളാണ് സിഡിഎൻടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്.
ജൂണിൽ 10,714 കുട്ടികൾ ആയിരുന്നു കൂടിക്കാഴ്ചയ്ക്കായി കാത്തിരുന്നത്. എന്നാൽ മൂന്ന് മാസം കൊണ്ട് 700 ഓളം കുട്ടികൾക്ക് ടീമുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങി. നിലവിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള കുട്ടികളിൽ 6,593 പേർ 12 മാസമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നവരാണ്.

