ഡബ്ലിൻ: അയർലൻഡിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ ലഭിക്കുന്ന പശ്ചാത്തലത്തിൽ യെല്ലോ വാണിംഗ് ഓറഞ്ച് വാണിംഗായി പരിഷ്കരിച്ചു. കോർക്ക്, വാട്ടർഫോർഡ് കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്.
ഇന്ന് രാത്രി എട്ട് മണി മുതൽ ഓറഞ്ച് വാണിംഗ് നിലവിൽ വരും. നാളെ രാവിലെ അഞ്ച് മണിവരെയാണ് വാണിംഗ്. അതിശക്തമായ മഴയാണ് ഇരു കൗണ്ടികളിലും ലഭിക്കുക. ഇതിനൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകും.
അതേസമയം കെറിയിലെ യെല്ലോ വാണിംഗ് ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് നിലവിൽവരും. നാളെ രാവിലെ അഞ്ച് മണിവരെയാണ് മുന്നറിയിപ്പ്. കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ് എന്നീ കൗണ്ടികളിൽ ഇന്ന് രാത്രി 8 മണി മുതൽ നാളെ രാവിലെ എട്ട് മണിവരെയാണ് യെല്ലോ വാണിംഗ് ഉള്ളത്.

