കൊല്ലം ; ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം . കൊല്ലം തേനി ദേശീയപാതയിലാണ് അപകടം. തൊടിയൂർ സ്വദേശിയായ അഞ്ജന (24) ആണ് മരിച്ചത്. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്കൂളിന് സമീപം രാവിലെ പത്തരയോടെയായിരുന്നു അപകടം.
അഞ്ജന സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ചു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു. അഞ്ജന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. കരിംതോട്ടുവ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്നു അഞ്ജന . കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലാർക്കായി ബാങ്കിൽ സർവീസിൽ ചേർന്നത്. അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒക്ടോബർ 19 നാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത് .

