ഡൗൺപാട്രിക്: ഡൗൺപാട്രിക് ആക്രമണത്തെ തുടർന്ന് സാരമായി പരിക്കേറ്റ പുരോഹിതന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇടവക അംഗങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. വളരെ സാവധാനത്തിലുള്ളതും സ്ഥിരവുമായ പുരോഗതിയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉള്ളത് എന്നും അംഗങ്ങൾ പറയുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു 30 കാരന്റെ ആക്രമണത്തിൽ സെന്റ് പാട്രിക്സ് ചർച്ചിലെ വൈദികനായ ഫാ. ജോൺ മുറേയ്ക്ക് പരിക്കേറ്റത്. കുമ്പസാരിക്കാനെന്ന പേരിൽ പള്ളിയിൽ എത്തിയ യുവാവ് അദ്ദേഹത്തിന്റെ തല അടിച്ച് തകർക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
ആക്രമണത്തിന് പിന്നാലെ സെന്റ് പാട്രിക്സ് ചർച്ച് അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു പിന്നീട് പള്ളി തുറന്നത്.

