ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിന് നേരെ ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ആയുധങ്ങൾകൊണ്ട് ആക്രമിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ലൂപ്പ്ലാന്റ് പാർക്കിൽവച്ചാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ബാറ്റുകളും ചുറ്റികകളും ഉപോഗിച്ചായിരുന്നു ആക്രമണം എന്നാണ് പോലീസ് അറിയിക്കുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

