ന്യൂഡൽഹി : ചൈനീസ് പൗരന്മാർ ബംഗ്ലാദേശി സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ധാക്കയിലെ ചൈനീസ് എംബസി . അതിർത്തി കടന്നുള്ള വിവാഹ ക്രമീകരണങ്ങൾക്കെതിരെ തങ്ങളുടെ പൗരന്മാർക്ക് കർശന മുന്നറിയിപ്പാണ് ചൈന നൽകിയിരിക്കുന്നത് . നിയമവിരുദ്ധമായ അതിർത്തി കടന്നുള്ള വിവാഹ ക്രമീകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഓൺലൈൻ വിവാഹങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും എംബസി പൗരന്മാരോട് അഭ്യർത്ഥിച്ചു.
നിയമവിരുദ്ധമായ ഓൺലൈൻ മാച്ച് മേക്കിംഗ് ഏജന്റുമാരുടെയും വിദേശ സ്ത്രീകളെ വിവാഹം കഴിക്കുന്നതിന്റെയും അപകടകരമായ നീക്കങ്ങളെ പറ്റിയും എംബസി പ്രത്യേകം മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിലെ നിയമവിരുദ്ധ വിവാഹ കെണിയിൽ വീഴരുതെന്നും, ഡേറ്റിംഗ് ആപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും, ബംഗ്ലാദേശികളെ വിവാഹം കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും, ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ചൈനയിൽ കടുത്ത ലിംഗ അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഇതുവരെ ചൈനയിൽ ഒറ്റക്കുട്ടി നയമായിരുന്നു നടപ്പാക്കിയിരുന്നത്. ഇന്നത്തെ തലമുറ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നുമുണ്ട് . ചൈനയിൽ സ്ത്രീ പുരുഷ അനുപാതം തുല്യമല്ല. അതുകൊണ്ട് തന്നെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്ന് വിവാഹം കഴിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ചൈനയിൽ വിദേശ വധുക്കളുടെ ഉയർന്ന ആവശ്യം കണക്കിലെടുത്ത്, ബംഗ്ലാദേശിൽ മാച്ച് ഫിക്സിംഗ് ഏജന്റുമാരുടെ ബിസിനസും ആരംഭിച്ചു.

