ഷിക്കാഗോയിലെ ഡൗണ്ടൗണിലെ നിശാക്ലബ്ബിന് പുറത്ത് നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു . 14 ഓളം പേർക്ക് പരിക്കേറ്റു. വെസ്റ്റ് ചിക്കാഗോ അവന്യൂവിലെ 300 ബ്ലോക്കിൽ ആർട്ടിസ് ലോഞ്ചിൽ നിന്ന് ജനക്കൂട്ടം പുറത്തേക്ക് പോകുമ്പോഴാണ് സംഭവം . റാപ്പർ മെല്ലോ ബക്സിന്റെ ആൽബം റിലീസ് പാർട്ടിയ്ക്ക് എത്തിയതാണ് ജനക്കൂട്ടം .
നാല് പേർ കൊല്ലപ്പെട്ടതായും, 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഷിക്കാഗോ പോലീസ് സ്ഥിരീകരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
2022 നവംബറിൽ ഹഷ് ലോഞ്ച് എന്ന പേരിൽ വേദി പ്രവർത്തിച്ചിരുന്ന അതേ സ്ഥലത്ത് മറ്റൊരു കൂട്ട വെടിവയ്പ്പും നടന്നിരുന്നു. ക്ലബ്ബിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു സംഘം പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്ന് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ഹഷ് അടച്ചുപൂട്ടി, അതേ സ്ഥലത്ത് ആർട്ടിസ് ലോഞ്ച് തുറക്കുകയായിരുന്നു.