ഡബ്ലിൻ: ഗ്രേറ്റ് കൊച്ചിൻ ക്ലബ്ബ് സംഘടിപ്പിക്കുന്ന കണക്ട് ഫെസ്റ്റിവൽ നാളെയും മറ്റെന്നാളു( മെയ് 2,3) മായി നടക്കും ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗണിലെ മില്ലേനിയം പാർക്കിലാണ് പരിപാടി. ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്.
ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ 30 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് പരിപാടിയിൽ അണിനിരക്കുക. ഇവരുടെ മാസ്മരിക കലാപ്രകടനങ്ങളോടൊപ്പം രുചി വൈവിധ്യങ്ങളും പങ്കെടുക്കുന്നവർക്ക് ആസ്വദിക്കാം. ഫിംഗൽ കൗണ്ടി കൗൺസിലുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
Discussion about this post

