ആലപ്പുഴ ; സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം . അമ്പലപ്പുഴ നീർക്കുന്നം സ്വദേശികളായ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യ മോൾ (26) ആണ് മരിച്ചത് . നേഴ്സായ ആര്യ വിദേശത്ത് ജോലിയ്ക്ക് പോകാനായി രണ്ട് മാസം മുൻപാണ് ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് . ഒരു മാസം മുൻപാണ് ആര്യയ്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായത് .
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നില വഷളായതിനെത്തുടർന്ന് പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില കൂടുതൽ വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലേയ്ക്ക് മാറ്റി . ഇവിടെ വെന്റിലേറ്ററിൽ കഴിയവേയായിരുന്നു അന്ത്യം.
Discussion about this post

