ഡബ്ലിൻ: ഡബ്ലിനിലെ ഹൗസിംഗ് എസ്റ്റേറ്റിലെ താമസക്കാരോട് ഇലക്ട്രിക് കാർ ചാർജറുകൾ നീക്കം ചെയ്യാൻ നിർദ്ദേശം. അനുമതി ലഭിക്കാതെയാണ് ചാർജറുകൾ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം ചെയ്യണമെന്ന് ഡെവലപ്പർമാർ നിർദ്ദേശിച്ചിരിക്കുന്നത്. 2,000 യൂറോയാണ് ചാർജറുകളുടെ വില.
ലൂക്കനിലെ ഷാക്കിൾട്ടൺ ഡെവലപ്മെന്റിലെ നാട്ടുകാർക്കാണ് കെയ്ൻ ഹോംസിൽ നിന്ന് കത്തുകൾ ലഭിച്ചത്. ചാർജിംഗ് പോയിന്റുകൾ പൊതു ഇടങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അതിനാൽ അവ നീക്കം ചെയ്യണമെന്നുമാണ് നിർദ്ദേശം.
Discussion about this post

