ഡബ്ലിൻ: വരുന്ന ആഴ്ചകളിൽ വിമാനങ്ങൾ റദ്ദാക്കാൻ എയർ ലിംഗസ്. 500 ഓളം വിമാനങ്ങളാണ് റദ്ദാക്കുക. അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ റദ്ദാക്കുന്നത്. വിമാനങ്ങളുടെ കുറവ് യാത്രികരെ സാരമായി തന്നെ ബാധിക്കും.
പതിനായിരക്കണക്കിന് യാത്രികരാണ് ബുദ്ധിമുട്ട് നേരിടേണ്ടതായിവരിക. എയർ ലിംഗസിനെ ആശ്രയിക്കാതെ മറ്റ് സർവ്വീസുകൾ പ്രയോജനപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഇന്ധനക്ഷാമം വിമാന സർവ്വീസുകളെ ഉൾപ്പെടെ സാരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് എയർ ലിംഗസ് വിമാനങ്ങൾ റദ്ദാക്കുന്നത്.
Discussion about this post

