ഡബ്ലിൻ: ഡാനിയേൽ കിനഹാന്റെ അറസ്റ്റിൽ യുഎഇയിലെ അധികാരികൾക്ക് നന്ദി പറഞ്ഞ് ഐറിഷ് സർക്കാർ. നീതിന്യായ- ആഭ്യന്തര മന്ത്രി ജിം ഒ കെല്ലഗനാണ് അധികാരികളുമായി ബന്ധപ്പെട്ടത്. ഡാനിയേലിനെ അയർലൻഡിന് കൈമാറുന്നത് സംബന്ധിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അറിയിച്ചു.
അറസ്റ്റിന് പിന്നാലെ യുഎഇ ആഭ്യന്തരമന്ത്രിയെ ജിം ഒ കെല്ലഗൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ വേളയിൽ ആയിരുന്നു നന്ദി അറിയിച്ചത്. യുഎഇയുടേത് ശക്തമായ ജുഡീഷ്യൽ സഹകരണം ആണെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. ഏപ്രിൽ 15 ന് ആയിരുന്നു ഡാനിയേൽ കിൻഹാനെ പോലീസ് അറസ്റ്റ് ചെയ്തത്.
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.
Discussion about this post

