കോർക്ക്: കൗണ്ടി കോർക്കിൽ കാറിടിച്ച് കൗമാരക്കാരന് ദാരുണാന്ത്യം. ലിറ്റിൽ ഐലൻഡിൽ ഇന്നലെ രാത്രി 11.50 ഓടെ ആയിരുന്നു സംഭവം. കൗമാരക്കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നടന്ന് പോകുകയായിരുന്നു കൗമാരക്കാരൻ. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൗമാരക്കാരന് സാരമായി പരിക്കേറ്റു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

