ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മൂന്ന് പേർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ അഞ്ച് മണിയ്ക്ക് ഡബ്ലിൻ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ അമിത വേഗതയിൽ ആയിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് വിവരം. അഞ്ച് മണിയ്ക്ക് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം അതുവഴി കടന്ന് പോയ വാഹനയാത്രികർ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്.
Discussion about this post

