ഡബ്ലിൻ: ഡബ്ലിൻ തീരത്ത് വയോധികൻ മുങ്ങിമരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. 80 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കുളിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വിവരം ലഭിച്ചയുടൻ കോസ്റ്റ്ഗാർഡ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുക ആയിരുന്നു. ഡൺ ലാഹോവെയർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഡബ്ലിൻ അഗ്നിശമന സേനാംഗങ്ങളും, ആംബുലൻസ് സർവ്വീസും ഒപ്പം ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് 80 കാരന്റെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post

