ഡബ്ലിൻ; ടെക് ഭീമനായ മൈക്രോസോഫ്റ്റ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. ആഗോളതലത്തിൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഇത് അയർലന്റിലെ 100 ലധികം തൊഴിലവസരങ്ങൾ ഇല്ലാതെ ആക്കുമെന്നാണ് സൂചന.
ഏകദേശം ആറായിരം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്. നേരത്തെ 2023 ലും സമാനമായ രീതിയിൽ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. അന്ന് 10,000 പേർക്കാണ് തൊഴിൽ നഷ്ടമായത്.
Discussion about this post

