ഡബ്ലിൻ: രാജ്യത്ത് ജിമെയിൽ ഉപഭോക്താക്കളെ ലക്ഷ്യംവച്ചുള്ള ഫിഷിംഗ് ആക്രമണം വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ജിമെയിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം എന്ന് ഗൂഗിൾ നിർദ്ദേശിച്ചു. ഔദ്യോഗിക ഗൂഗിൾ സപ്പോർട്ടിൽ നിന്നും വരുന്നതായി തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാർ അയക്കുന്ന ഇത്തരം സന്ദേശങ്ങൾ കണ്ടാൽ യഥാർത്ഥ ഗൂഗിൾ സുരക്ഷാ പ്രോട്ടോക്കോൾ ആണെന്ന് തെറ്റിദ്ധരിക്കാം. ഇതിൽ പ്രതികരിക്കുമ്പോൾ നമ്മുടെ യൂസർനെയിമും പാസ്വേർഡും തട്ടിപ്പുകാരിലേക്ക് എത്തും. ഇതോടെ നമ്മുടെ ജിമെയിൽ അക്കൗണ്ട് പൂർണമായും അവരുടെ നിയന്ത്രണത്തിലാകും. ഇത് ഒഴിവാക്കാൻ റിക്കവറി ഫോൺ നമ്പറോ, ഇമെയിൽ അക്കൗണ്ടിൽ സെറ്റ് ചെയ്യണം എന്ന് ഗൂഗിൾ അറിയിച്ചു.
Discussion about this post

