ഡബ്ലിൻ: കുഞ്ഞുങ്ങൾക്ക് വളരെ നേരത്തെ തന്നെ വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന നിർണായക കണ്ടെത്തലുമായി അയർലൻഡിലെ ഗവേഷകർ. ജനിച്ച് രണ്ട് മാസം പ്രായം ആകുമ്പോൾ മുതൽ തന്നെ കുട്ടികൾക്ക് വസ്തുക്കൾ തിരിച്ചറിയാൻ കഴിയുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ട്രിനിറ്റി കോളേജ് ഡബ്ലിൻ, ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ്, സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.
ബ്രെയിൻ ഇമേജിംഗ്, എഐ മോഡൽസ് എന്നിവ ഉപയോഗിച്ചായിരുന്നു പഠനം. 130 രണ്ട് മാസം പ്രായമുള്ള കുട്ടികളെ ആയിരുന്നു പഠനത്തിന് വിധേയം ആക്കിയത്. ബീൻ ബാഗിൽ കിടത്തിയ ശേഷം ഇവരെ വർണാഭമായ വസതുക്കൾ കാണിച്ച് കൊടുക്കുകയായിരുന്നു. ഏകദേശം 15 മുതൽ 20 മിനിറ്റുവരെയാണ് കുട്ടികൾക്ക് മുൻപിൽ വസ്തുക്കൾ കാണിച്ചത്. ഇതേ സമയം കുട്ടികളുടെ തലച്ചോർ എങ്ങനെ ഇതിനോട് പ്രതികരിക്കുന്നുവെന്ന് എംആർഐ ഉപയോഗിച്ച് നിരീക്ഷിക്കുകയായിരുന്നു.

