ഡബ്ലിൻ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്നിന് നൽകിയിരിക്കുന്ന പിന്തുണ കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി അയർലൻഡ്. ക്യാബിനറ്റിൽ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഇക്കാര്യം ചർച്ച ചെയ്യും. ഉപരോധങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കാനും ആലോചനയുണ്ട്.
യുക്രെയ്നിന്റെ പിന്തുണ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി സംസാരിക്കും.സുരക്ഷ, മാനുഷിക, രാഷ്ട്രീയ മേഖലകളിൽ പിന്തുണ കൂടുതൽ ശക്തമാക്കണമെന്നാണ് മൈക്കിൾ മാർട്ടിൻ വിശ്വസിക്കുന്നത്. നിലവിൽ സൈനിക പിന്തുണ അയർലൻഡ് യുക്രെയ്ന് നൽകി വരുന്നുണ്ട്. അതേസമയം തന്നെ യുക്രെയ്ൻ – റഷ്യ സംഘർഷം പരിഹരിക്കുന്നതിനായുള്ള സമാധാന ദൗത്യത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും അയർലൻഡ് ആലോചിക്കുന്നുണ്ട്.

