ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിമാർ. ഡാര കാലിയറി, ജിം ഒ കല്ലഗെൻ, ദരാഗ് ഒ ബ്രയാൻ എന്നിവരാണ് പിന്തുണ വാഗ്ദാനം ചെയ്തത്. ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധത്തോടുള്ള സർക്കാരിന്റെ പ്രതികരണത്തിൽ മീഹോൾ മാർട്ടിനെതിരെ വ്യാപക വിമർശനമാണ് സ്വന്തം പാർട്ടിയിൽ നിന്ന് പോലും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിമാർ എത്തിയിരിക്കുന്നത്.
ശിശുക്ഷേമ മന്ത്രി നോർമ ഫോളി നേരത്തെ തന്നെ മീഹോൾ മാർട്ടിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തനിക്ക് പൂർണ വിശ്വാസവും തൃപ്തിയും ഉണ്ടെന്ന് ആയിരുന്നു നോർമ ഫോളിയുടെ പ്രതികരണം. പൊതുചെലവ് മന്ത്രിയും ഫിയന്ന ഫെയ്ൽ ഡെപ്യൂട്ടി ലീഡറുമായ ജാക്ക് ചേമ്പേഴ്സും പ്രധാനമന്ത്രിയെ പിന്തുണച്ചിട്ടുണ്ട്.

