ഡബ്ലിൻ: ജനമനസ്സുകളിൽ പിന്തുണ വർധിപ്പിച്ച് ഇൻഡിപെൻഡന്റ് അയർലൻഡും അവോണ്ടുവും. ഏറ്റവും പുതിയ അഭിപ്രായവോട്ടെടുപ്പിലാണ് പിന്തുണ വർധിപ്പിച്ചതായി വ്യക്തമാകുന്നത്. ഇരുപാർട്ടികളെ സംബന്ധിച്ചും വലിയ നേട്ടമാണ് ഇത്.
സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്സ് പോളിന്റെ സർവ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇൻഡിപെൻഡന്റ് അയർലൻഡിന്റെ പിന്തുണയിൽ ഇക്കുറി മൂന്ന് ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 9 ശതമാനം പേരുടെ പിന്തുണയാണ് ഇൻഡിപെൻഡന്റ് അയർലൻഡിന് ഉള്ളത്. അവോണ്ടുവിന്റെ പ്രീതി ഉയർന്ന് 17 ശതമാനം ആയി.
Discussion about this post

