കൗണ്ടി ടിപ്പററി: നീന കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമ 2025 നടന്നു. നീനാ സ്കൗട്ട് ഹാളിൽവച്ച് ആയിരുന്നു ആഘോഷപരിപാടികൾ നടന്നത്. പരിപാടിയ്ക്ക് നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ്, ഫാ.യാക്കൂബ്, കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കമിട്ടു. നീനകെെരളിയുടെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷപരിപാടികൾ ആണ് ഒരുമ എന്ന പേരിൽ ആഘോഷിക്കുന്നത്.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു പരിപാടി. ഇതിന് ശേഷം നീനാ കൈരളിയുടെ വെബ്സൈറ്റ് ആയ https/nenagkairali.com ന്റെ സ്വിച്ച് ഓൺ കർമ്മവും നടന്നു. അടുത്ത വർഷത്തെ കമ്മിറ്റി അംഗങ്ങളെയും പരിപാടിയിൽ തിരഞ്ഞെടുത്തു.
ജെയ്സൺ, ജിബിൻ, പ്രദീപ്, ടെൽസ്, ജെസ്ന, എയ്ഞ്ചൽ, ജിജി, വിനയ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. രാത്രി സംഘടിപ്പിച്ച ഡിന്നറോട് കൂടിയായിരുന്നു പരിപാടികൾ അവസാനിച്ചത്.

