ഡബ്ലിൻ: ഗാർഡ കമ്മീഷണർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസിന്റെ പകരക്കാരനെ നിയമിക്കുന്നതിന് വേണ്ടിയാണ് അപേക്ഷകൾ ക്ഷണിച്ചത്. അർഹരായവർക്ക് ഈ മാസം 29വരെ അപേക്ഷകൾ നൽകാം.
പബ്ലിക് ജോബ് വെബ്സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട പരസ്യം പ്രത്യക്ഷപ്പെട്ടത്. പുതിയ ഗാർഡ കമ്മീഷണർ സ്ഥാനത്തേയ്ക്ക് 314,000 യൂറോയിലധികമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്ന ശമ്പളം. എന്നാൽ നിയമിക്കപ്പെടുന്നവരുടെ ശമ്പളം ഇതിൽ കുറവായിരിക്കാമെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നു.
തന്ത്രപരവും സംഘടനാപരവുമായ പരിഷ്കാരങ്ങൾ വിജയകരമായി നടപ്പിലാക്കിയവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. പോലീസ് സേനയ്ക്ക് പുറത്ത് നിന്നുള്ള ആദ്യ ഗാർഡ കമ്മീഷണറാണ് ഡ്രൂ ഹാരിസ്.

