ഡബ്ലിൻ: കോർപ്പറേറ്റ് നികുതിയിൽ നേട്ടം കൊയ്ത് അയർലൻഡ് സർക്കാർ. നവംബർ മാസം 10 ബില്യൺ യൂറോയാണ് നികുതി ഇനത്തിൽ ലഭിച്ചത്. ആപ്പിൾ കമ്പനിയിൽ നിന്നും ഒറ്റത്തവണ ലഭിച്ച അധിക നികുതി ഒഴിവാക്കിയാൽ ഇക്കാലത്തിനിടെ ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്.
കഴിഞ്ഞ വർഷം നവംബറിലേതുമായി താരതമ്യം ചെയ്യുമ്പോൾ നികുതിയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2024 നവംബറിൽ 2.7 ബില്യൺ യൂറോയാണ് ലഭിച്ചത്. ഈ വർഷം ഇതുവരെ 29.4 ബില്യൺ യൂറോയാണ് സർക്കാരിന് കോർപ്പറേറ്റ് ടാക്സ് ഇനത്തിൽ ലഭിച്ചത്.
Discussion about this post

