പത്തനംതിട്ട : പത്തനംതിട്ടയിൽ 65 കാരി പേവിഷബാധയേറ്റ് മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യവാരം തെരുവ് നായ കടിച്ചതിനെ തുടർന്ന് കൃഷ്ണമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സിൻ നൽകിയിരുന്നു . നായ ആക്രമിച്ചപ്പോൾ താഴെ വീണ കൃഷ്ണമ്മയ്ക്ക് മുഖത്തും കടിയേറ്റിരുന്നു . നായ പിന്നീട് ചത്തതായി കണ്ടെത്തി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ കേരളത്തിൽ പേവിഷബാധയേറ്റ് 23 പേർ മരിച്ചു. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പേവിഷബാധ മൂലമുള്ള മരണങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്.
Discussion about this post

