തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി . മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടതിനു ശേഷമാണ് യുവതി പരാതി നൽകിയത്. ചാറ്റ്, ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടെയുള്ള തെളിവുകളും കൈമാറി.
യുവതിയുമായുള്ള രാഹുലിന്റെ ഓഡിയോ ചാറ്റ് ചാനൽ പുറത്തുവിട്ടതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആരും മൊഴി നൽകാൻ മുന്നോട്ട് വരാത്തതിനാൽ അന്വേഷണം തടസ്സപ്പെട്ടിരുന്നു.
അതേസമയം, രാഹുലിനെതിരെ ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി. ഇരകളായ പെൺകുട്ടികളെ കാണാനും വിഷയം ഗൗരവമായി ചർച്ച ചെയ്യാനും വനിതാ നേതാക്കൾ ഉൾപ്പെടെയുള്ള അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി .
ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിംഗ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുഞ്ഞിനെ വേണമെന്നുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് രാഹുൽ പറയുന്നതും കേൾക്കാം .

