തിരുവനന്തപുരം: ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയായ മേഘ മധുസൂദനൻ്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ സുകന്ത് സുരേഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മേഘയുമായി പ്രണയത്തിലായിരുന്ന സുകാന്ത് നിലവിൽ ഒളിവിലാണ് . ഇയാളെ കണ്ടെത്തുന്നതിനായി രണ്ട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് മേഘയുടെ അക്കൗണ്ടിൽ നിന്ന് നിർബന്ധിതമായി പണം ട്രാൻസ്ഫർ ചെയ്തുവെന്നും മേഘയുടെ കുടുംബം ആരോപിച്ചു. അതേസമയം മേഘ കഴിഞ്ഞ വർഷം ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയ രേഖകൾ അടക്കം കുടുംബം നൽകിയിട്ടും സുകാന്തിനെതിരെ പേട്ട പോലീസ് കേസെടുക്കാന്‍ തയാറായിട്ടില്ല.
മേഘയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കും. അതിനു ശേഷം ഡിജിപിക്ക് പരാതി നൽകുമെന്നും മേഘയുടേ കുടുംബം വ്യക്തമാക്കി. കൂട്ടുകാരിയ്ക്കൊപ്പമാണ് മേഘ ആശുപത്രിയിലെത്തി ഗർഭച്ഛിദ്രം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത് .
മേഘ ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോള്‍ മാത്രമാണ്. മേഘയുടെ ബാഗില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിനു ലഭിച്ചിരുന്നു. .തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷനിൽ ജോലി ചെയ്തിരുന്ന മേഘ, കഴിഞ്ഞ മാസം 24 നാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

