കണ്ണൂർ: മുത്തശ്ശി വിറക് വെട്ടുന്നതിനിടെ വാക്കത്തിയുടെ മുന അബദ്ധത്തിൽ തലയിൽ കൊണ്ട് ഒരു വയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണു- പ്രിയ ദമ്പതികളുടെ മകൻ ദയാലാണ് മരിച്ചത് .
ദയാലിൻ്റെ മുത്തശ്ശി നാരായണി വീട്ടിൽ വിറകുവെട്ടുന്നതിനിടെയാണ് കുട്ടി പിന്നിൽ നിന്ന് മുന്നിലേയ്ക്ക് ഓടി വരികയായിരുന്നു . കാഴ്ച്ചപരിമിതിയുള്ള നാരായണി കുട്ടിയെ കണ്ടില്ല. സംഭവം നടക്കുമ്പോൾ ദയാലിൻ്റെ അമ്മ പ്രിയ ജോലിക്ക് പോയിരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾ പുരോഗമിക്കുകയാണ്.മരിച്ച ദയാലിന്റെ സഹോദരി ദീക്ഷിത പിതാവ് വിഷ്ണുവിന്റെ കൂടെ പൂവഞ്ചാലിലാണ് താമസിക്കുന്നത്.
Discussion about this post

