കൊച്ചി: കൊച്ചി കായലിലേക്ക് ചാടിയ ടാൻസാനിയൻ നാവിക ട്രെയിനിയെ കാണാതായതായി റിപ്പോർട്ട്. 22 കാരനായ അബ്ദുൾ ഇബ്രാഹിം സാലിഹാണ് വെണ്ടുരുത്തി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത്.
ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം അബ്ദുൾ ഇബ്രാഹിം സാലിഹ് രാവിലെ കൊച്ചിയിലെത്തിയിരുന്നു. ശനിയാഴ്ചയാണ് പാസിംഗ് ഔട്ട് പരേഡ് നടന്നത്.മറ്റ് ചില ട്രെയിനികൾക്കൊപ്പമാണ് വെണ്ടുരുത്തി പാലത്തിന് സമീപം അബ്ദുൾ ഇബ്രാഹിം എത്തിയത്. സാലിഹ് ആദ്യം പാലത്തിൽ നിന്ന് ചാടി വിജയകരമായി നീന്തി തിരിച്ചുവന്നു. എന്നാൽ വീണ്ടും പാലത്തിൽ നിന്ന് ചാടിയെങ്കിലും മടങ്ങി വന്നില്ല.
മറ്റ് ഏജൻസികളുമായി സഹകരിച്ച് നാവികസേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ശക്തമായ അടിയൊഴുക്കുള്ളത് തെരച്ചിൽ ദുഷ്ക്കരമാക്കിയിരിക്കുകയാണ്.

