തിരുവനന്തപുരം : പാമ്പ് പിടുത്തക്കാരനായ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. ചിറയിൻകീഴ് ഇഞ്ചയ്ക്കൽ സ്വദേശിയായ സന്ദീപ് എന്ന കണ്ണൻ (33) ആണ് മരിച്ചത്. ചിറയിൻകീഴ് അയ്യങ്കാളി പ്രതിമയ്ക്ക് സമീപമുള്ള വാടകവീട്ടിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
നാട്ടുകാരുടെ ആവശ്യപ്രകാരം സന്ദീപ് പാമ്പുകളെ പിടികൂടാറുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത്തരത്തിൽ പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ സന്ദീപിന് ഇന്നലെ രാത്രി 11:30-ഓടെ പാമ്പുകടിയേൽക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ചികിത്സയ്ക്കിടെ നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ ; രജനി

