കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്റണിയുടെയും റൂത്തിന്റെയും മകളായ ഡെൽന മരിയ സാറയാണ് മരിച്ചത്. കുഞ്ഞിന്റെ മുത്തശ്ശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും മുത്തശ്ശി റോസിയുമാണ് വീട്ടിലുള്ളത് . അമ്മ അടുക്കളയിൽ തിരക്കിലായതിനാൽ കുഞ്ഞിനെ മുത്തശ്ശിയുടെ അടുത്ത് ഏൽപ്പിച്ചിരുന്നു . കുറച്ചു സമയത്തിനുശേഷം കുഞ്ഞിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
മുത്തശ്ശിയാണ് കുഞ്ഞിനെ അപായപ്പെടുത്തിയതെന്നും സംശയമുണ്ട്. വിഷാദരോഗത്തിന് മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു മുത്തശ്ശി റോസി .

