കൊച്ചി: ട്രെയിനിടിച്ച് മരിച്ച രാജസ്ഥാന് സ്വദേശിയുടെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ച സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ആലുവ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലിമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിന്‍ തട്ടി മരിച്ച രാജസ്ഥാന് സ്വദേശിയുടെ പഴ്സില്‍ നിന്നാണ് ഇയാള്‍ പണം അപഹരിച്ചത്.
പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പോലീസ് പണം എണ്ണിതിട്ടപ്പെടുത്തി പഴ്സിൽ സൂക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് സലീം ഇതിൽ നിന്ന് 3000 രൂപ കൈക്കലാക്കിയത് . സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത് . എന്നാൽ, ഇൻക്വസ്റ്റിൽ പോലീസിനെ സഹായിച്ച വ്യക്തിക്ക് നൽകാനാണ് പണം കൈപ്പറ്റിയതെന്നാണ് സലിം പറഞ്ഞത്.