ലുധിയാന ; പാക് ചാര സംഘടനയുമായി ബന്ധപ്പെട്ട ഏജന്റ് പഞ്ചാബിൽ അറസ്റ്റിൽ . ഉത്തർപ്രദേശിലെ യുപി സഹരൻപൂരിലെ ബറോളി വില്ലേജിൽ താമസിക്കുന്ന ജാവേദ് എന്ന ജയ്വീർ ത്യാഗിയാണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ ലുധിയാനയിലാണ് താമസിക്കുന്നത്.
പഞ്ചാബിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് കൗണ്ടർ ഇൻ്റലിജൻസ് (സിഐ) ജാവേദിനെ പിടികൂടിയത്. ഇയാളിൽ നിന്ന് ഗ്രനേഡ് കണ്ടെടുത്തതായും ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ഐഎസ്ഐയിൽ ഏജന്റായി പ്രവർത്തിക്കുന്ന സെഹ്ലാമിന്റെ ബന്ധുവാണ് ജാവേദ്. ഇരുവരും ചേർന്ന് ഭീകരാക്രമണത്തിലൂടെ സംസ്ഥാനത്തിൻ്റെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായി ഗൗരവ് യാദവ് പറഞ്ഞു.അമൃത്സറിലെ താര വാല പുലിനടുത്ത് ഇയാളുടെ മറ്റ് കൂട്ടാളികൾ ഒളിവിൽ കഴിയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ജാവേദ് ലുധിയാനയിൽ താമസിക്കുന്നുണ്ടെന്നും മെസേജിംഗ് ആപ്പുകൾ വഴി സെഹ്ലാമുമായി ബന്ധപ്പെട്ടിരുന്നതായും ഡിജിപി പറഞ്ഞു.സെഹ്ലാമിൻ്റെ നിർദ്ദേശപ്രകാരമാണ് ജാവേദ് ഗ്രനേഡ് വാങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.