ആലപ്പുഴ : പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പതിനേഴുകാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. അതിനു പിന്നാലെ സഹപാഠി ഒളിവിൽ പോയിരുന്നു.
പെൺകുട്ടിയെയും കുഞ്ഞിനെയും തേടി സഹപാഠിയായ 17കാരൻ ആലപ്പുഴയിൽ തിരിച്ചെത്തിയതിനെ പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് 17 കാരനെ അറസ്റ്റ് ചെയ്തത്.
17കാരൻ ഇപ്പോൾ തങ്ങളുടെ കസ്റ്റഡിയിലാണെന്നും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.