എറണാകുളം : പോലീസ് പരിശോധനയ്ക്കിടെ കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ . കഴിഞ്ഞ ദിവസം രാത്രി ഡാന്‍സാഫ് പരിശോധനയ്ക്കിടെയാണ് ഷൈൻ ഇറങ്ങിയോടിയത്.
ഹോട്ടലിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനെക്കുറിച്ചുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഗസ്റ്റ് രജിസ്റ്റർ പരിശോധിച്ചപ്പോൾ ഷൈൻ ചെക്ക് ഇൻ ചെയ്തതായി കണ്ടെത്തി. ഇത് പൊലീസുകാരിൽ സംശയം ജനിപ്പിച്ചു.”ആവർത്തിച്ച് മുട്ടിയിട്ടും വാതിൽ തുറന്നില്ല. ഒടുവിൽ വാതിൽ തുറന്നപ്പോൾ ഷൈൻ ജനലിലൂടെ പുറത്തേക്ക് ചാടി,ഞങ്ങൾ മുറിയിൽ തിരച്ചിൽ നടത്തി, പക്ഷേ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല.” മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് പരസ്യമായി ആരോപിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസം.

