തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ കൂടുതൽ ചാറ്റുകൾ പുറത്ത്. കോൺഗ്രസ് പാർട്ടിയിൽ ഉള്ള തന്റെ സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകളാണ് പുറത്തായത്. 2020 മേയ് മാസത്തിൽ രാഹുൽ ഒരു പാർട്ടി പ്രവർത്തകയ്ക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
പാർട്ടിയിൽ കുഞ്ഞനിയനെ പോലെയാണ്, രാഷ്ട്രീയത്തിൽ സഹോദരനാണ് എന്നൊക്കെയാണ് യുവതി ചാറ്റിൽ പറയുന്നത്. എന്നാൽ യുവതിയുടെ മെസേജിന് ‘അയ്യേ ഞാൻ അനിയനൊന്നുമല്ല’ എന്ന് രാഹുൽ മറുപടി നൽകുന്നു. ‘താൻ മുടിഞ്ഞ ഗ്ലാമർ അല്ലേ,’ എന്ന് രാഹുൽ പറയുമ്പോൾ ‘അത് നേരിട്ട് കാണാത്തതുകൊണ്ടാ’ എന്ന് യുവതി മറുപടി നൽകുമ്പോൾ ‘നാച്വറൽ ഫോട്ടോസൊക്കെ കണ്ടിട്ടുണ്ട്, താൻ പൊളിയാണ്’ എന്നായിരുന്നു മറുപടി.
എത്ര ദിവസമായി നമ്പർ ചോദിക്കുന്നു. സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ. സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്നിങ്ങനെ നീളുന്നു രാഹുലിന്റെ മറുപടി.
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവു വിശദീകരണം ചോദിച്ചിട്ടുണ്ട് . യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചു . ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.

